അബുദാബി: ഇസ്ലാമിക ലോകത്ത് ഒഫീഷ്യൽ ചന്ദ്രദർശന നിരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് മുൻപായി, ഈ വർഷത്തെ (1447 ഹിജ്റ വർഷം) ദുൽഹിജ്ജ മാസത്തിലെ ആദ്യ ചന്ദ്രക്കലയുടെ ചിത്രം പകൽ വെളിച്ചത്തിൽ അബുദാബിയിൽ പകർത്തി.
അന്താരാഷ്ട്ര അസ്ട്രോണമിക്കൽ സെന്ററുമായി (International Astronomical Center) അഫിലിയേറ്റ് ചെയ്തിട്ടുള്ള അൽ ഖാതിം അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയാണ് (Al Khatim Astronomical Observatory) ഞായറാഴ്ച രാവിലെ യുഎഇ സമയം 9:20-ഓടെ ഈ അത്യപൂർവ്വ ചിത്രം എടുത്തത്. പെരുന്നാൾ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചന്ദ്രദർശന സമിതികൾ യോഗം ചേരുന്നതിന് തൊട്ടുമുൻപാണ് ശാസ്ത്രീയ നിരീക്ഷണത്തിലൂടെ ഒബ്സർവേറ്ററി ഈ ചിത്രം പുറത്തുവിട്ടത്.