Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

ബാക്ക്-ടു-സ്കൂൾ ഓഫറുകളുമായി തലബാത്

by Raneesha Razak

ദുബായ് : പുതിയ അധ്യയന വർഷത്തിൽ സ്കൂളുകൾ തുറന്നതോടെ യുഎഇയിലെ കുടുംബങ്ങൾക്കായി ‘ബാക്ക്-ടു-സ്കൂൾ’ (Back-to-School) ഓഫറുകളും പ്രത്യേക പദ്ധതികളും അവതരിപ്പിച്ച് പ്രമുഖ ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ ‘തലബാത്’ (Talabat). ജെംസ് എഡ്യൂക്കേഷനുമായി (GEMS Education) ചേർന്നുള്ള പങ്കാളിത്തം, ‘ദി ഗുഡ് സ്റ്റഫ് ഗിവ്എവേ’ (The Good Stuff Giveaway) എന്നീ രണ്ട് പ്രധാന പദ്ധതികളാണ് തലബാത് ആരംഭിച്ചിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഏറ്റവും തിരക്കേറിയ ഈ സമയത്ത് ഗ്രോസറി, ലഞ്ച് ബോക്സ് വിഭവങ്ങൾ, മറ്റ് ഗാർഹിക ആവശ്യങ്ങൾ എന്നിവ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജെംസ് എഡ്യൂക്കേഷൻ സ്കൂളുകളുമായി സഹകരിച്ച് ‘തലബാത് മാർട്ട്’ വഴി തെരഞ്ഞെടുത്ത സ്കൂളുകളിലേക്ക് നേരിട്ട് ആവശ്യസാധനങ്ങൾ എത്തിച്ചു നൽകുന്നതാണ് ഒരു പദ്ധതി. അതോടൊപ്പം, ഭക്ഷണം, ഗ്രോസറി ഓർഡറുകൾ നൽകുന്ന ഉപഭോക്താക്കൾക്ക് തലബാത് ക്രെഡിറ്റ് സമ്മാനമായി നേടാനുള്ള അവസരമാണ് ‘ദി ഗുഡ് സ്റ്റഫ് ഗിവ്എവേ’ നൽകുന്നത്. സ്കൂളിൽ കൊണ്ടുപോകുന്ന ഭക്ഷണം, ഗ്രോസറി ഷോപ്പിംഗ്, മറ്റ് ദിനചര്യകൾ എന്നിവ പുനരാരംഭിക്കുന്ന ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രക്ഷിതാക്കളുടെ ഭാരം ലഘൂകരിക്കാൻ തലബാതിന്റെ പുതിയ പദ്ധതികൾ ഏറെ സഹായകരമാകും.

You may also like