Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:45 PM

ഷാർജയിൽ താരപ്പൊലിമയോടെ ഓണാഘോഷം

by Raneesha Razak

ഷാർജ: യുഎഇയിലെ ഏറ്റവും വലിയ ഓണാഘോഷ പരിപാടികളിലൊന്നായ ‘റെമിറ്റ്‌ലി ഓണമാമാങ്കം സീസൺ 5’ ഷാർജ എക്‌സ്‌പോ സെന്ററിൽ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. പ്രശസ്ത ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ, ഗായിക ശ്വേത മോഹൻ, റാപ്പർ വേടൻ എന്നിവരുടെ സാന്നിദ്ധ്യം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എണ്ണായിരത്തിലധികം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും, മാവേലി എഴുന്നള്ളത്തും, ഉറിയടിയും പരമ്പരാഗത കലാപരിപാടികളും യുഎഇയിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവം സമ്മാനിച്ചു.
വയലിനിസ്റ്റ് ശബരീഷ് പ്രഭാകറിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കെടുത്ത ചെണ്ട-വയലിൻ ഫ്യൂഷൻ പെർഫോമൻസ് കാണികളെ ആവേശത്തിലാക്കി. ബെനറ്റ് ആൻഡ് ദി ബാൻഡിനൊപ്പം ശ്വേത മോഹൻ അവതരിപ്പിച്ച സംഗീത വിരുന്നും സുധീർ പറവൂരിന്റെ കോമഡി ഷോയും പരിപാടിക്ക് വർണ്ണപ്പകിട്ടേകി. പ്രശസ്ത റാപ്പർ വേടന്റെ ഹൈ-എനർജി പെർഫോമൻസോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ഇക്വിറ്റി പ്ലസ് ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്.

You may also like