Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 28, 2026 | 03:23 PM

അബുദാബിയിൽ ‘സിംഗിൾസ് ഡേ 11.11’ ഷോപ്പിംഗ് തരംഗം

by Raneesha Razak
അബുദാബി : തുടക്കത്തിൽ ‘സിംഗിൾസ് ഡേ’ (Singles Day) ആഘോഷമായി ആരംഭിച്ച നവംബർ 11 (11.11), ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് ദിനങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇലക്ട്രോണിക്‌സ്, ഫാഷൻ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങി സർവ്വ മേഖലകളിലും ലഭ്യമാകുന്ന വൻ ഓഫറുകൾ സ്വന്തമാക്കാൻ അബുദാബിയിലെ ഉപഭോക്താക്കൾ വലിയ ആവേശത്തിലാണ്.
മാസങ്ങളായി വാങ്ങാൻ ആഗ്രഹിച്ചു മാറ്റിവെച്ച ആഡംബര വസ്തുക്കൾ സ്വന്തമാക്കാനും, ദൈനംദിന ആവശ്യത്തിനുള്ള സാധനങ്ങൾ കുറഞ്ഞ വിലയിൽ സ്റ്റോക്ക് ചെയ്യാനും ഭൂരിഭാഗം പേരും നവംബർ 11 ഓഫറുകൾ പ്രയോജനപ്പെടുത്തുന്നു. അബുദാബിയിലെ താമസക്കാരുടെ 11.11 ഷോപ്പിംഗ് ലിസ്റ്റുകളും ഓഫറുകൾ കണ്ടെത്താനുള്ള തന്ത്രങ്ങളും പ്രമുഖ മാധ്യമമായ ‘ഗൾഫ് ന്യൂസ്’ വിലയിരുത്തി.
സാധനങ്ങളുടെ വില മുൻകൂട്ടി താരതമ്യം ചെയ്തും, കാർട്ടുകളിൽ (Cart) നേരത്തെ തന്നെ സാധനങ്ങൾ ആഡ് ചെയ്തു വെച്ചുമാണ് പലരും ഇന്നത്തെ വൻകിട ഡിസ്‌കൗണ്ടുകൾ സ്വന്തമാക്കുന്നത്.

You may also like