നഗരത്തിലെ പൊതുസ്ഥലങ്ങളിലും, താമസ സ്ഥലങ്ങളിലും, റോഡുകളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിനായി അത്യാധുനിക സ്മാർട്ട് ക്യാമറ സംവിധാനം നടപ്പിലാക്കി ദുബായ് മുനിസിപ്പാലിറ്റി. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ ഘട്ടമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ക്യാമറകൾ നഗരസഭയുടെ മാലിന്യശേഖരണ വാഹനങ്ങളിലും മറ്റ് ഗതാഗത വാഹനങ്ങളിലുമാണ് ഘടിപ്പിച്ചിരിക്കുന്നത്.
silvya
ദുബായ് ഗ്ലോബൽ വില്ലേജിൽ ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ ഷോ ഒരുങ്ങുന്നു;നാളെ ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7.15 ന്
ഈ സീസണിലെ ഏറ്റവും വലിയ ഡ്രോൺ പ്രദർശനത്തിന് ദുബായ് ഗ്ലോബൽ വില്ലേജ് വേദിയാകുന്നു. 2026 ജനുവരി 9 വെള്ളിയാഴ്ച വൈകുന്നേരം 7:15-നാണ് ആയിരക്കണക്കിന് ഡ്രോണുകൾ അണിനിരക്കുന്ന ഈ വിസ്മയ കാഴ്ച നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മുപ്പതാം സീസണിലെ ഏറ്റവും വലിയ ആകാശ വിസ്മയമായിരിക്കും ഇതെന്നും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഗ്ലോബൽ വില്ലേജ് അധികൃതർ അഭ്യർത്ഥിച്ചു.
പഞ്ചസാരയ്ക്ക് പിന്നാലെ ഉപ്പിനും നിയന്ത്രണം; പുതിയ നിർദേശവുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുമായി ഭക്ഷണത്തിലെ ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ പുതിയ കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം. പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള നടപടികൾക്ക് പിന്നാലെയാണ് ഇപ്പോൾ ഉപ്പിനും (Sodium) നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം. റെസ്റ്റോറന്റുകളിലും കഫേകളിലും നൽകുന്ന ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കണമെന്നും, പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. പൊതുജനങ്ങളുടെ ഭക്ഷണശീലത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ രാജ്യത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദുബായിൽ കാരവനുകൾക്കും ബോട്ടുകൾക്കും ഫുഡ് ട്രക്കുകൾക്കുമായി പ്രത്യേക പാർക്കിങ് സ്ഥലം
നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ‘അൽ റുവയ്യ യാർഡ്’ (Al Ruwayyah Yard) പദ്ധതിക്ക് തുടക്കമിട്ടു. ബോട്ടുകൾ, കാരവനുകൾ, ട്രെയിലറുകൾ, ഭക്ഷണ വിൽപന നടത്തുന്ന വാഹനങ്ങൾ (Food Vending Vehicles) എന്നിവ പാർക്ക് ചെയ്യുന്നതിനായി മാത്രമായി ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രമാണിത്.
പാർക്കിംഗ് നിരക്ക് വർദ്ധന; വാടക കരാറിൽ സൗജന്യ പാർക്കിംഗ് കൂടി ഉൾപ്പെടുത്തണമെന്ന് ദുബായിലെ വാടകക്കാർ
ദുബായിൽ പ്രധാന മേഖലകളിൽ പാർക്കിംഗ് നിരക്കുകൾ വർദ്ധിച്ച സാഹചര്യത്തിൽ, വാടക കരാറിൽ (Ejari) സൗജന്യ പാർക്കിംഗ് സൗകര്യം കൂടി ഉൾപ്പെടുത്തണമെന്ന് വാടകക്കാർ ആവശ്യപ്പെടുന്നു. ഡൗൺടൗൺ, ബിസിനസ് ബേ തുടങ്ങിയ സ്ഥലങ്ങളിൽ നടപ്പിലായ പുതിയ ടാരിഫ് സമ്പ്രദായം പാർക്കിംഗ് ചെലവ് വർദ്ധിപ്പിച്ചതാണ് ഇതിന് കാരണം. എന്നാൽ, പാർക്കിംഗ് സൗകര്യം കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ നിയമപരമായി അതിന് അവകാശമുണ്ടാകില്ലെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള കരാറുകളിൽ മാറ്റം വരുത്താൻ ഉടമയും വാടകക്കാരും ഒരുപോലെ സമ്മതിക്കണമെന്നും ഇജാരിയിൽ ഇവ വ്യക്തമാക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
അജ്മാനിൽ നിർമാണം പൂർത്തിയായ രണ്ട് പുതിയ പാലങ്ങൾ ഗതാഗതത്തിനായി തുറന്നു.
3.2 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ 800 മീറ്റർ പാലവും ശൈഖ് സായിദ് റോഡിലെ 1,100 മീറ്റർ അൽ ഹമീദിയ പാലവും ഉൾപ്പെടുന്നു.
കൂടാതെ രണ്ട് പുതിയ അണ്ടർ-ബ്രിഡ്ജ് ഇന്റർസെക്ഷനുകളും തുറന്നു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സംരംഭങ്ങളുടെ ഭാഗമായി പ്രസിഡൻഷ്യൽ ഇൻിഷ്യേറ്റീവ്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കിയത്.
ദുബായിൽ കാരവനുകൾക്കും ട്രെയ്ലറുകൾക്കും പ്രത്യേക പാർക്കിങ് സ്ഥലം ;335 പുതിയ പാർക്കിംഗ് പാർക്കിംഗ് സൗകര്യമൊരുക്കി RTA
നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ ‘അൽ റുവയ്യ യാർഡ്’ (Al Ruwayyah Yard) പദ്ധതിക്ക് തുടക്കമിട്ടു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച 335 പുതിയ പാർക്കിംഗ് ഇടങ്ങളാണ് ഈ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാർ; ഡ്രൈവർക്ക് രക്ഷകരായി ഷാർജ പോലീസ്
ഷാർജ: ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെത്തുടർന്ന് അപകടത്തിലായ ഡ്രൈവർക്ക് രക്ഷകരായി ഷാർജ പോലീസ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലാവുകയും വേഗത നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തു. ഉച്ചയ്ക്ക് 3.11-ഓടെ ഡ്രൈവർ ഷാർജ പോലീസിന്റെ ഓപ്പറേഷൻ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഥലത്തെത്തിയ ട്രാഫിക് പട്രോൾ സംഘം വാഹനം സുരക്ഷിതമായി തടഞ്ഞുനിർത്തി. പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലം ഡ്രൈവർക്കോ വാഹനത്തിനോ മറ്റ് യാത്രക്കാർക്കോ പരിക്കുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
വ്യാജ തൊഴിൽ വിസ വാഗ്ദാനങ്ങൾ;ജാഗ്രത പാലിക്കാൻ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് : വ്യാജ തൊഴിൽ ഓഫറുകൾ നൽകിയും വിസ സ്പോൺസർഷിപ്പിന്റെ പേരിൽ പണം തട്ടിയും നടത്തുന്ന വിസ തട്ടിപ്പുകൾക്കെതിരെ (Work Visa Scams) പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. #BewareOfFraud എന്ന ബോധവൽക്കരണ കാമ്പെയ്നിന്റെ ഭാഗമായാണ് പോലീസ് ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ജോലി വാഗ്ദാനം ചെയ്തും വിസ നടപടികൾ വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ചും ആളുകളെ വലയിലാക്കുന്ന തട്ടിപ്പുസംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഔദ്യോഗിക സർക്കാർ സംവിധാനങ്ങളിലൂടെയോ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെയോ അല്ലാതെ ലഭിക്കുന്ന വിസ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്റർ വ്യക്തമാക്കി.
രണ്ടാഴ്ച നീണ്ട അവധിക്ക് ശേഷം വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജീവിതത്തിലേക്ക് മടങ്ങുകയാണ്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്കാദമിക് കലണ്ടർ അനുസരിച്ചാണ് സ്കൂളുകൾ തുറക്കുന്നത്. വിൻ്റർ ബ്രേക്ക് കഴിഞ്ഞുള്ള ആദ്യ വാരം പഠനപ്രവർത്തനങ്ങൾ ക്രമാനുസൃതമായി ആരംഭിക്കുമെന്നും, പാഠഭാഗങ്ങൾ പുനഃപരിശോധിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അതേസമയം, സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകിട്ടും റോഡുകളിൽ ഗതാഗത തിരക്ക് വർധിക്കാനിടയുള്ളതിനാൽ രക്ഷിതാക്കളും വാഹനയാത്രികരും ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂൾ ബസ് സമയക്രമങ്ങൾ കൃത്യമായി പാലിക്കാനും രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.