വരാനിരിക്കുന്ന വ്രതമാസത്തിൽ പുണ്യപ്രവൃത്തികളുടെ ഭാഗമായി ടെന്റുകൾ സ്ഥാപിക്കുന്നവർക്കായി ദുബായ് മുനിസിപ്പാലിറ്റിയും ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റും (IACAD) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിർദേശങ്ങൾ പ്രകാരം ടെൻ്റിന് 60 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണം പാടില്ല. ഉയരം അഞ്ച് മീറ്ററിൽ കവിയാനും അനുവദനീയമല്ല. റോഡുകളിലോ നടപ്പാതകളിലോ തടസം സൃഷ്ടിക്കുന്ന തരത്തിൽ ടെൻ്റുകൾ സ്ഥാപിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
കമ്പിളി, ബദൂയിൻ തുണികൾ, ടാർപോളിൻ തുടങ്ങിയ വസ്തുക്കൾ മാത്രമേ റമദാൻ ടെൻ്റുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടുള്ളൂ.
ടെൻ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയ്ക്ക് ഫീസോ മറ്റ് രേഖകളോ ആവശ്യമായിട്ടില്ല. ബന്ധപ്പെട്ട അധികൃതർ അനുമതി നൽകിയാൽ ടെൻ്റ് സ്ഥാപിക്കാമെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
silvya
സിക്ക ആർട്ട് ഫെസ്റ്റിവൽ;സന്ദർശകർക്കായി സൗജന്യ ഷട്ടിൽ ബസുകളും പ്രത്യേക പാർക്കിംഗും ഒരുക്കി
അൽ ഷിന്ദഗ ചരിത്ര പ്രദേശത്ത് നടക്കുന്ന സിക്ക ആർട്ട് ആൻഡ് ഡിസൈൻ ഫെസ്റ്റിവലിലേക്ക് (Sikka Art & Design Festival) എത്തുന്നവർക്കായി പ്രത്യേക ഗതാഗത സൗകര്യങ്ങൾ പ്രഖ്യാപിച്ച് ആർ.ടി.എ. ഫെസ്റ്റിവൽ വേദിയിലെ തിരക്ക് ഒഴിവാക്കുന്നതിനായി സന്ദർശകർക്കായി നിശ്ചിത പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ നിന്ന് സന്ദർശകർക്ക് ഫെസ്റ്റിവൽ വേദിയിലേക്ക് നേരിട്ട് എത്തുന്നതിനായി സൗജന്യ ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാണ്.
പാർക്കിംഗ് കേന്ദ്രങ്ങൾ:
പോർട്ട് റാഷിദിലെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂയിസ് ടെർമിനൽ 3: സന്ദർശകർക്ക് ഇവിടെ വാഹനം പാർക്ക് ചെയ്യാവുന്നതാണ്. ഇവിടെ നിന്ന് വേദിയിലേക്ക് സൗജന്യ ഷട്ടിൽ ബസ് സൗകര്യം ഉണ്ടായിരിക്കും.
അൽ ഗുബൈബ മെട്രോ സ്റ്റേഷനിലെ മൾട്ടി സ്റ്റോറി പാർക്കിംഗ്: മെട്രോ സ്റ്റേഷന് സമീപമുള്ള ഈ പാർക്കിംഗ് കേന്ദ്രവും സന്ദർശകർക്ക് ഉപയോഗിക്കാം.
500 ദിർഹംസ് പിഴയെന്ന് വ്യാജ സന്ദേശം;ട്രാഫിക് പിഴകളുടെ പേരിൽ ദുബായിൽ പുതിയ തട്ടിപ്പ്
ട്രാഫിക് പിഴകൾ കുടിശ്ശികയുണ്ടെന്ന് വിശ്വസിപ്പിച്ച് പൊതുജനങ്ങളിൽ നിന്ന് പണം തട്ടുന്ന പുതിയ സംഘങ്ങൾക്കെതിരെ ദുബായ് റോഡ് ഗതാഗത വകുപ്പ് (RTA) ജാഗ്രതാ നിർദ്ദേശം നൽകി. കുടിശ്ശികയുള്ള ചെറിയ തുക ഉടൻ അടച്ചില്ലെങ്കിൽ 500 ദിർഹം (Dh500) അധിക പിഴ ഇന്ന് തന്നെ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള എസ്.എം.എസ് (SMS) സന്ദേശങ്ങളാണ് പലർക്കും ലഭിക്കുന്നത്.
സന്ദേശത്തോടൊപ്പം നൽകിയിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങളും മറ്റ് വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ രീതി.
ഷാർജയിൽ സുരക്ഷാ പരിശോധന കർശനം;വ്യാവസായിക മേഖലകളിൽ സിവിൽ ഡിഫൻസ് പരിശോധന ശക്തമാക്കി
ഷാർജയിലെ വ്യാവസായിക മേഖലകളിൽ സിവിൽ ഡിഫൻസ് പരിശോധന ശക്തമാക്കി. ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സ്ഥാപനങ്ങളുടെ സുരക്ഷാ സന്നദ്ധത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ പ്രത്യേക കാമ്പെയ്ൻ സംഘടിപ്പിക്കുന്നത്.ഓട്ടോ സ്പെയർ പാർട്സ് വെയർഹൗസുകൾ, മെയിന്റനൻസ് വർക്ക്ഷോപ്പുകൾ, കത്തുന്ന വസ്തുക്കൾ സൂക്ഷിക്കുന്ന സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
ഷാർജയിലെ രണ്ട് പ്രധാന പാർക്കുകൾ താൽക്കാലികമായി അടച്ചു;
അൽ നൗഫ് 1 പാർക്ക് ഫെബ്രുവരി 2 വരെയും, അൽ സയൂഹ് ഫാമിലി പാർക്ക് ജനുവരി 27 മുതൽ 30 വരെയുമാണ് അടച്ചിടുക
2026-ന്റെ ആദ്യ പാദത്തിലെ ഔട്ട്ഡോർ പരിപാടികൾക്കായി ഷാർജ നഗരസഭ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അൽ നൗഫ് 1 പാർക്ക് ഫെബ്രുവരി 2 വരെയും, അൽ സയൂഹ് ഫാമിലി പാർക്ക് ജനുവരി 27 മുതൽ 30 വരെയും താൽക്കാലികമായി അടച്ചിടും. നവീകരണത്തിന് ശേഷം കുടുംബങ്ങൾക്കായി കൂടുതൽ വിനോദ സൗകര്യങ്ങൾ ഇവിടെ ഒരുക്കും.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുള്ള അമ്മമാർക്ക് ജോലി ചെയ്യുന്ന അമ്മമാർക്ക് ഇനി ‘റിമോട്ട് വർക്ക്’
യുഎഇയിൽ നിർണ്ണായക നിയമപരിഷ്കാരങ്ങൾ വരുന്നു
യുഎഇയിലെ ജോലി ചെയ്യുന്ന അമ്മമാർക്കും കുടുംബാംഗങ്ങളെ പരിചരിക്കുന്നവർക്കും മുൻഗണന നൽകിക്കൊണ്ട് രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുന്നു. ഫെഡറൽ നാഷണൽ കൗൺസിലിന്റെ (FNC) ബുധനാഴ്ച നടന്ന സെഷനിലാണ് ‘റിമോട്ട് വർക്ക്’ (Remote Work), ‘ഫ്ലെക്സിബിൾ വർക്ക്’ (Flexible Work) എന്നീ സംവിധാനങ്ങൾ ഇവർക്കായി നിർബന്ധമാക്കണമെന്ന. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നവർ, ഭിന്നശേഷിക്കാർ (People of Determination) എന്നിവർക്ക് റിമോട്ട് വർക്ക് സൗകര്യം നൽകണമെന്നാണ് പ്രധാന ആവശ്യം.
ഈ നിർദ്ദേശങ്ങൾ പൊതുമേഖലാ ജീവനക്കാർക്കോ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കോ, അതോ രണ്ടിനും ബാധകമാണോ എന്ന് എഫ്എൻസി വ്യക്തമാക്കിയിട്ടില്ല.
ദുബായ് എയർപോർട്ടുകളിൽ ടിക്കറ്റില്ലാത്ത പാർക്കിംഗ് പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു;സാലിക്കുമായി കരാറിൽ ഒപ്പുവച്ചു
ദുബായ് എയർപോർട്ട്സും സാലിക്കും തമ്മിലുള്ള കരാറിന്റെ ഭാഗമായി, ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഈ മാസം അവസാനം മുതൽ എല്ലാ ടെർമിനലുകളിലും ടിക്കറ്റില്ലാത്ത പാർക്കിംഗ് പേയ്മെന്റ് സംവിധാനം നടപ്പാക്കും. 2026 ജനുവരി 22 മുതൽ ടെർമിനൽ 1, 2, 3, കാർഗോ മെഗാ ടെർമിനൽ എന്നിവിടങ്ങളിലെ 7,400 പാർക്കിംഗ് സ്ഥലങ്ങളിൽ സാലിക് ഇ-വാലറ്റ് വഴി പണമടയ്ക്കാം.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ
എയർലൈനുകളുടെ പട്ടികയിൽ യുഎഇയുടെ എത്തിഹാദ് എയർലൈൻസ് ഒന്നാമത്
എയർലൈൻറേറ്റിംഗ്സ് പുറത്തിറക്കിയ 2026 ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ യുഎഇയുടെ എത്തിഹാദ് എയർലൈൻസ് ഒന്നാം സ്ഥാനത്തെത്തി. വിമാനസുരക്ഷ, പ്രവർത്തന മികവ്, ആധുനിക ഫ്ലീറ്റ്, അപകടരഹിത പ്രവർത്തന ചരിത്രം എന്നിവ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആദ്യ അഞ്ച് എയർലൈനുകളുടെ പട്ടികയിൽ യുഎഇയിൽ നിന്നുള്ള മൂന്ന് എയർലൈനുകൾ ഇടം പിടിച്ചത് ശ്രദ്ധേയമാണ്. എത്തിഹാദ് എയർവേയ്സിനൊപ്പം എമിറേറ്റ്സ് എയർലൈൻസും ഫ്ളൈദുബായും മുൻനിരയിൽ സ്ഥാനം നേടി.
എയർലൈൻറേറ്റിംഗ്സിന്റെ 2026 ലെ ടോപ് 10 സുരക്ഷിത എയർലൈനുകളുടെ പട്ടികയിൽ എത്തിഹാദ് എയർവേയ്സ്, കാത്തേ പസഫിക് എയർലൈൻസ്, ക്വാണ്ടാസ് എയർലൈൻസ്, ഖത്തർ എയർവേയ്സ്, എമിറേറ്റ്സ് എയർലൈൻസ്, എയർ ന്യൂസിലാൻഡ്, സിംഗപ്പൂർ എയർലൈൻസ്, ഇവാ എയർ, വിർജിൻ ഓസ്ട്രേലിയ, കൊറിയൻ എയർ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. ഈ നേട്ടം യുഎഇയുടെ വ്യോമയാന മേഖലയിലെ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളെ വീണ്ടും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നു.