Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 04:17 PM

ഉമ്മുൽ ഖുവൈനിൽ വിന്റർ പെർമിറ്റ് അപേക്ഷകൾ ഒക്ടോബർ 19 മുതൽ

by Raneesha Razak
ഉമ്മുൽ ഖുവൈൻ : വരാനിരിക്കുന്ന ശീതകാല ക്യാമ്പിങ് സീസണിന് മുന്നോടിയായി താത്കാലിക പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ ഒക്ടോബർ 19 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് ഉമ്മുൽ ഖുവൈൻ മുൻസിപ്പാലിറ്റി അറിയിച്ചു. ഒക്ടോബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. നവംബർ 1 മുതലാണ് പുതിയ ക്യാമ്പിങ് സീസൺ ഔദ്യോഗികമായി ആരംഭിക്കുന്നത്.
അൽ അഖ്റാൻ (Al Aqran), അൽ ഥനിയ്യ (Al Thaniya) എന്നീ മേഖലകളിലാണ് ക്യാമ്പിങ് അനുവദിക്കുന്നത്. 3 മാസം മുതൽ 6 മാസം വരെയുള്ള കാലാവധിയിലാണ് പെർമിറ്റുകൾ നൽകുക.
പ്രധാന നിബന്ധനകൾ:
  • പാസ്‌പോർട്ട് നിബന്ധന: 2026–2027 സീസണിലെ നിയമങ്ങൾ അനുസരിച്ച്, ഉമ്മുൽ ഖുവൈൻ എമിറേറ്റ്സ് നൽകിയ പാസ്‌പോർട്ട് ഉള്ളവർക്ക് മാത്രമായി അപേക്ഷ അനുമതി പരിമിതപ്പെടുത്തിയിരിക്കുന്നു.
  • സ്വകാര്യ ഉപയോഗം മാത്രം: അനുവദിച്ച സ്ഥലങ്ങൾ വ്യക്തിഗതവും താത്കാലികവുമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ.
  • വാണിജ്യ വിലക്ക്: പ്ലോട്ടുകൾ വാടകയ്ക്ക് നൽകുന്നതോ, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ, പെർമിറ്റിൽ പരാമർശിച്ചിട്ടില്ലാത്ത മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതോ കർശനമായി നിരോധിച്ചിരിക്കുന്നു.
  • ഫീസും ഡെപ്പോസിറ്റും: അപേക്ഷ അംഗീകരിച്ച് 3 ദിവസത്തിനകം ആവശ്യമായ ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്‌ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അപേക്ഷ തനിയെ റദ്ദാക്കപ്പെടും.

You may also like