Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 12:40 PM

അബുദാബിയിൽ പരിക്കേറ്റ കടലാമയെ രക്ഷപ്പെടുത്തി തൊഴിലാളികൾ

by Raneesha Razak

അബുദാബി : അബുദാബി അൽ റീം ഐലൻഡിലെ നിർമ്മാണ സ്ഥലത്ത് വെച്ച് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൂറ്റൻ കടലാമയ്ക്ക് നാഷണൽ അക്വേറിയത്തിന്റെ വിദഗ്ധ പരിചരണം. ‘മെറെഡ്’ കമ്പനിയുടെ ‘റിവേര റെസിഡൻസസ്’ നിർമ്മാണ സൈറ്റിലെ തൊഴിലാളികളാണ് അവശനിലയിലായ വലിയ പച്ചക്കടലാമയെ (Green Sea Turtle) രക്ഷപ്പെടുത്തിയത്.

തീരത്തോട് ചേർന്ന് വെള്ളത്തിൽ അനക്കമില്ലാതെ കിടക്കുന്ന നിലയിലാണ് ആമയെ തൊഴിലാളികൾ കണ്ടെത്തിയത്. പതിവുപോലെ ജോലിക്കെത്തിയ ബഗ്ഗി ഡ്രൈവർ സാഹിളും സഹപ്രവർത്തകരുമാണ് വെള്ളത്തിൽ അസാധാരണമായി എന്തോ കണ്ടത്. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അനക്കമില്ലാത്ത അവസ്ഥയിൽ കടലാമയെ കണ്ടെത്തിയതെന്ന് സാഹിൾ വ്യക്തമാക്കി. ‘റിവേര’ എന്ന് പേരിട്ടിരിക്കുന്ന ഈ ആമ നിലവിൽ അക്വേറിയത്തിലെ വിദഗ്ധരുടെ പരിചരണത്തിലാണ്.

You may also like