Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 10:35 AM

പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ദുബായ് ഹോൾഡിങ് എന്റർടൈൻമെന്റ്

by Raneesha Razak
ദുബായ് : വിനോദസഞ്ചാര രംഗത്ത് പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ദുബായ് ഹോൾഡിങ് എന്റർടൈൻമെന്റ്. പുതിയ അമ്യൂസ്‌മെന്റ് പാർക്കും ആകർഷകമായ റോളർകോസ്റ്ററുകളും ഉൾപ്പെടെയുള്ള പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് കമ്പനി സി.ഇ.ഒ ഫെർണാണ്ടോ ഐറോവ വ്യക്തമാക്കി.

‘ട്രൂലി അമേസിങ്’ പ്രമേയത്തിൽ ദുബായ് പാർക്‌സ് ആൻഡ് റിസോർട്ട്‌സിന്റെ പുതിയ സീസൺ ആരംഭിച്ച വേളയിലാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. ഗ്ലോബൽ വില്ലേജിൽ പുതിയ റോളർകോസ്റ്റർ നിർമ്മിക്കുന്നതടക്കമുള്ള പദ്ധതികൾ അണിയറയിൽ പുരോഗമിക്കുകയാണ്. സന്ദർശകർക്കിടയിൽ ഏറെ ആവശ്യക്കാരുള്ളതും തികച്ചും വ്യത്യസ്തവുമായ വിനോദ അനുഭവങ്ങളായിരിക്കും പുതിയ പദ്ധതികളിലൂടെ ലഭ്യമാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like