8
അബുദാബി : നഗരത്തിൻ്റെ യഥാർത്ഥ പാരമ്പര്യവും ചരിത്രവും അടുത്തറിയാൻ വിനോദസഞ്ചാരികളും താമസക്കാരും ഒരുപോലെ എത്തിച്ചേരുന്ന പ്രധാന കേന്ദ്രമായി ‘ഖസർ അൽ ഹോസ്ൻ’ (Qasr Al Hosn). അബുദാബിയിലെ ഏറ്റവും പഴക്കം ചെന്ന ഈ ചരിത്ര സ്മാരകം കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉള്ളത്.ആധുനിക ഗഗനചുംബീ കെട്ടിടങ്ങൾക്ക് നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന ഈ വെള്ള നിറത്തിലുള്ള കോട്ട, നഗരത്തേക്കാൾ പഴക്കമുള്ളതാണ്. ‘കൊട്ടാരം-കോട്ട’ എന്ന് അർത്ഥം വരുന്ന ഖസർ അൽ ഹോസ്ൻ, ഒരു ചെറിയ മത്സ്യബന്ധന-മുത്തുചിപ്പി ശേഖരണ ഗ്രാമത്തിൽ നിന്നും യുഎഇയുടെ തലസ്ഥാനമായി അബുദാബി വളർന്നുവന്നതിൻ്റെ കഥ പറയുന്ന ഐതിഹാസിക നാഴികക്കല്ലാണിത്