6
ദുബായ് : എമിറേറ്റിലെ സംഗീത രംഗം വികസിപ്പിക്കുന്നതിനും കലാമേഖലയെ പിന്തുണയ്ക്കുന്നതിനുമായി ദുബായ് ഓർക്കസ്ട്ര ഫൗണ്ടേഷൻ രൂപീകരിച്ചുകൊണ്ട് പുതിയ നിയമം പുറത്തിറക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് 2026-ലെ 20-ാം നമ്പർ നിയമം പുറപ്പെടുവിച്ചത്.
ഓർക്കസ്ട്രൽ സംഗീതം പ്രോത്സാഹിപ്പിക്കുക, എമിറാത്തി സംഗീത പൈതൃകം സംരക്ഷിക്കുക, രാജ്യത്തെ കലാപരമായ പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നിവയാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, ദുബായിലെ സംഗീത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പ്രാദേശിക സംഗീതജ്ഞരെ പിന്തുണയ്ക്കാനും സംഗീത-പ്രകടന കലാ വ്യവസായങ്ങളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. പ്രാദേശിക, അന്തർദേശീയ സാംസ്കാരിക കേന്ദ്രമെന്ന ദുബായിന്റെ സ്ഥാനം കൂടുതൽ ഊർ്തിപ്പെടുത്താനും സർഗാത്മക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും ഈ പുതിയ നീക്കം കരുത്തേകും.