Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 10:35 AM

അൽ ദെയ്ദ് ഈന്തപ്പഴോത്സവത്തിന് തുടക്കം

by Raneesha Razak
ദുബായ് : യുഎഇയിലെ ഈന്തപ്പഴ കർഷകരെയും വ്യാപാരികളെയും ഒരുവേദിയിൽ അണിനിരത്തിക്കൊണ്ടുള്ള ആറാമത് അൽ ദെയ്ദ് ഈന്തപ്പഴോത്സവത്തിന് (Al Dhaid Date Festival) എക്സ്പോ അൽ ദെയ്ദിൽ തുടക്കമായി. നാല് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ലേലങ്ങളും കാർഷിക പ്രദർശനങ്ങളും സജീവമാണ്.
ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (SCCI) നേതൃത്വത്തിൽ നടക്കുന്ന മേള ഒക്ടോബർ 11 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഈന്തപ്പഴ ഉൽപ്പാദന മേഖലയെ പിന്തുണയ്ക്കുന്നതിനും കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം ചെയ്യുന്നതിനുമുള്ള അവസരമാണ് മേള ഒരുക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ മികച്ച ഇനം ഈന്തപ്പഴങ്ങളുടെ ലേലം നടന്നു. ദിവസേന മഗ്‌രിബ് നമസ്കാരത്തിന് ശേഷവും ലേലങ്ങൾ ഉണ്ടായിരിക്കും. ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് പ്രവേശനം.

You may also like