54
അബുദാബി : ഭിന്നശേഷിക്കാരായ വ്യക്തികളുടെ (നിശ്ചയദാർഢ്യമുള്ളവർ) ഉന്നമനവും അവരുടെ പ്രചോദനാത്മകമായ വിജയഗാഥകളും പ്രമേഹമാക്കി നിർമ്മിച്ച എമിറാത്തി ഡോക്യുമെന്ററി ‘ലുമിനസ് – നൂർ’ (LUMINOUS – Noor) അബുദാബിയിൽ പുറത്തിറക്കി. സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷന്റെ പിന്തുണയോടെ ഫിലിം ഗേറ്റ് (FilmGate) ആണ് ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്. സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.
ഭിന്നശേഷിക്കാർക്ക് തുല്യഅവസരങ്ങളും പിന്തുണയും നൽകി സമൂഹത്തിന്റെ പ്രധാനധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന യുഎഇയുടെ വിജയകരമായ മാതൃകയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്. അബുദാബിയിൽ പൂർണ്ണമായും ചിത്രീകരിച്ച ഈ ചിത്രം, പ്രതിബന്ധങ്ങളെ അതിജീവിച്ച് സ്വന്തം കഴിവുകളിലൂടെ വിജയം കൈവരിച്ച മൂന്ന് എമിറാത്തികളുടെ വ്യക്തിപരവും തൊഴിൽപരവുമായ യാത്രയെ വെളിച്ചത്തുകൊണ്ടുവരുന്നു. അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുകയാണ് മാറ്റത്തിന്റെ ആദ്യപടിയെന്ന മാനവിക സന്ദേശമാണ് ഡോക്യുമെന്ററി നൽകുന്നത്.