Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:23 PM

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ

പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്റർ

by Raneesha Razak

ദുബായ് : യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നവർക്കായി ടൂറിസ്റ്റ് വിസ അപേക്ഷാ നടപടികൾ കൂടുതൽ ലളിതമാക്കി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വിസ, പാസ്‌പോർട്ട്, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന പുതിയ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്റർ (ICAC) പോർട്ടൽ വഴിയാണ് പുതുക്കിയ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്. അപേക്ഷകർ ആദ്യം വിസ ഓൺലൈനായി പൂരിപ്പിച്ച ശേഷം ഐസിഎസി (ICAC) കേന്ദ്രങ്ങളിൽ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.

കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ട്, യുഎഇ റെസിഡൻസ് വിസ, ഫോട്ടോ, പൂരിപ്പിച്ച അപേക്ഷാ ഫോം എന്നിവയാണ് പ്രധാനമായും ആവശ്യമുള്ള രേഖകൾ. നോർമൽ അപേക്ഷകർക്ക് ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് 391 ദിർഹവും, അഞ്ച് വർഷം വരെയുള്ള വിസയ്ക്ക് 751 ദിർഹവുമാണ് നിരക്ക്. യുഎഇ പൗരന്മാർക്ക് ഇ-വിസ, വിസ-ഓൺ-അറൈവൽ സൗകര്യങ്ങളും ലഭ്യമാണ്. തങ്ങളുടെ തൊഴിൽമേഖലയും പൗരത്വവും അനുസരിച്ച് അനുബന്ധ രേഖകളിൽ മാറ്റമുണ്ടാകാമെന്നും അധികൃതർ അറിയിച്ചു.

You may also like