Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:47 PM

22-ാമത് ലിവ ഡേറ്റ്സ് ഫെസ്റ്റിവൽ സമാപിച്ചു

വിജയികൾക്ക് 80 ലക്ഷത്തിലധികം ദിർഹത്തിന്റെ സമ്മാനങ്ങൾ

by Raneesha Razak

അബുദാബി : യുഎഇയുടെ കാർഷിക പാരമ്പര്യവും ഭക്ഷ്യസുരക്ഷാ മുൻകൈകളും വിളിച്ചോതി 22-ാമത് ലിവ ഡേറ്റ്സ് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം. അൽ ദഫ്ര മേഖലയിലെ ലിവ സിറ്റിയിൽ 10 ദിവസം നീണ്ടുനിന്ന മേളയിൽ കർഷകരെയും തദ്ദേശീയ ഉൽപ്പാദകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി 23 മത്സരങ്ങളിലായി 80 ലക്ഷത്തിലധികം ദിർഹം (AED 8 Million) സമ്മാനത്തുകയും 295 പുരസ്കാരങ്ങളും വിതരണം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാന്റെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഈന്തപ്പഴ ശേഖരണം, മാമ്പഴ മത്സരങ്ങൾ, മാതൃകാ ഫാം തിരഞ്ഞെടുപ്പ് എന്നിവയിൽ മികച്ച വിജയം നേടിയ കർഷകർക്കുള്ള പുരസ്കാരങ്ങൾ അവസാന ദിനങ്ങളിൽ വിതരണം ചെയ്തു. തദ്ദേശീയ കർഷകർക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സൗകര്യമൊരുക്കിയ കാർഷിക വിപണി, പരമ്പരാഗത കൈവേലകൾ പ്രദർശിപ്പിച്ച ഹെറിറ്റേജ് മാർക്കറ്റ്, കുട്ടികൾക്കുള്ള വർക്ക്‌ഷോപ്പുകൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. യുഎഇയുടെ കാർഷിക പാരമ്പര്യത്തെയും ഈന്തപ്പനയെന്ന ദേശീയ പ്രതീകത്തെയും കാത്തുസൂക്ഷിക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ലിവ ഫെസ്റ്റിവൽ വലിയ പിന്തുണ നൽകിയതായി അധികൃതർ വ്യക്തമാക്കി.

You may also like