Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:38 AM

ഫുജൈറയിൽ 50 വർഷത്തെ കരാറിൽ പുതിയ രണ്ട് തുറമുഖങ്ങൾ വരുന്നു

by Raneesha Razak

ഫുജൈറ : ഫുജൈറയിലെ അൽ റുഗൈലാത്ത് കണ്ടെയ്നർ പോർട്ട്, ദിബ്ബ അൽ ഫുജൈറ പോർട്ട് എന്നീ രണ്ട് പുതിയ മൾട്ടിപർപ്പസ് തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനായി ഡി.പി വേൾഡും (DP World) ഫുജൈറ പോർട്ട് അതോറിറ്റിയും 50 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ സാന്നിധ്യത്തിലാണ് ചരിത്രപരമായ ഈ ധാരണാപത്രം ഒപ്പുവെച്ചത്.
ഫുജൈറയെ ആഗോള മാരിടൈം, ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണിത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി 24 മുതൽ 30 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിലൂടെ വലിയ ചരക്കുകപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന വാണിജ്യ പാത തുറക്കപ്പെടും. ജബൽ അലി പോർട്ടുമായി ഘടിപ്പിക്കുന്നതിലൂടെ യു.എ.ഇയിലെ ഡി.പി വേൾഡിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള വാർഷിക ശേഷി 1.94 കോടിയിൽ നിന്ന് 2.2 കോടി ടി.ഇ.യു (TEU) ആയി ഉയരും.

You may also like