Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 12:59 AM

അബുദാബി ‘പ്രിൻസ് ഓഫ് പോയറ്റ്സ്’ സീസൺ 12; അപേക്ഷകൾ ക്ഷണിച്ചു

by Raneesha Razak

അബുദാബി : അറബ് ലോകത്തെ ഏറ്റവും പ്രശസ്തമായ ക്ലാസിക്കൽ അറബിക് കവിതാ മത്സര പരിപാടിയായ ‘പ്രിൻസ് ഓഫ് പോയറ്റ്സ്’ (Prince of Poets) സീസൺ 12-ലേക്ക് അബുദാബി ഹെറിറ്റേജ് അതോറിറ്റി അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള കവികൾക്ക് പരിപാടിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (princeofpoets.ae) വഴി 2026 ജൂലൈ 7 മുതൽ ആഗസ്റ്റ് 6 വരെ അപേക്ഷിക്കാം.

18-നും 45-നും ഇടയിൽ പ്രായമുള്ള, അറബ് ലോകത്തെവിടെയുമുള്ള പുരുഷ-വനിതാ കവികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ പാനൽ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കപ്പെടുന്ന കവികൾ അബുദാബി അൽ റാഹ ബീച്ച് തിയേറ്ററിൽ നടക്കുന്ന തത്സമയ ടെലിവിഷൻ പരിപാടിയിൽ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് ‘പ്രിൻസ് ഓഫ് പോയറ്റ്സ്’ പദവിയും പരമ്പരാഗത കവിതാ വസ്ത്രമായ ‘ബുർദ’യും ചാമ്പ്യൻഷിപ്പ് മോതിരവും ഒരു മില്യൺ ദിർഹം (10 ലക്ഷം ദിർഹം) ക്യാഷ് പ്രൈസും ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 5 ലക്ഷം ദിർഹവും, മൂന്നാം സ്ഥാനക്കാരന് 3 ലക്ഷം ദിർഹവും യഥാക്രമം തുടർസ്ഥാനങ്ങളിലുള്ളവർക്ക് 2 ലക്ഷം, 1 ലക്ഷം, 50,000 ദിർഹം വീതവും സമ്മാനമായി ലഭിക്കും. കഴിഞ്ഞ സീസണിൽ യുഎഇ കവി അബ്ദുൽറഹ്മാൻ അൽ ഹുമൈരിയായിരുന്നു കിരീടം ചൂടിയത്.

You may also like