Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 01:32 PM

വ്യാജ ചാനൽ സംപ്രേഷണം; തട്ടിപ്പ് സംഘത്തെ ദുബായ് പോലീസ് പിടികൂടി

by Raneesha Razak

 

ദുബായ് : അന്താരാഷ്ട്ര പ്രീമിയം സാറ്റലൈറ്റ് ചാനലുകൾ അനധികൃതമായി ചോർത്തി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്തിരുന്ന അന്താരാഷ്ട്ര സംഘടിത ക്രിമിനൽ സംഘത്തെ ദുബായ് പോലീസ് പിടികൂടി. പകർപ്പവകാശമുള്ള പ്രമുഖ ചാനലുകളുടെ ദൃശ്യങ്ങൾ യാതൊരുവിധ ലൈസൻസോ അംഗീകാരമോ ഇല്ലാതെയാണ് ഇവർ വ്യാജമായി സംപ്രേഷണം ചെയ്തിരുന്നത്.
പ്രത്യേക റിസീവർ ഉപകരണങ്ങൾ, അനധികൃത വെബ്‌സൈറ്റുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ വഴിയാണ് ഇവർ ചാനലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നത്. ആകർഷകമായ വാർഷിക സബ്‌സ്‌ക്രിപ്ഷൻ പാക്കേജുകൾ നൽകി ആളുകളിൽ നിന്ന് പണം വാങ്ങി വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമാണ് ഈ സംഘം ഉണ്ടാക്കിയിരുന്നത്. ഇത് യഥാർത്ഥ ചാനൽ കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവച്ചു. 2021-ലെ യുഎഇ ഫെഡറൽ കോപ്പിറൈറ്റ് നിയമത്തിന്റെ ലംഘനമാണ് പ്രതികൾ നടത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പകർപ്പവകാശ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും തുടരുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി.

You may also like