Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 04:28 PM

ഇറാൻ പ്രതിസന്ധി; യുഎഇയുടെ നിലപാടിനെ പ്രശംസിച്ച് അൻവർ ഗർഗാഷ്

by Raneesha Razak

 

ദുബായ് : ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികളെയും അതിന്റെ അനന്തരഫലങ്ങളെയും യുഎഇ ഭരണനേതൃത്വം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ച് യുഎഇ പ്രെസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്. പ്രതിസന്ധി ഘട്ടങ്ങളിൽ യുഎഇ സ്വീകരിച്ച നിലപാടുകൾ ജ്ഞാനവും ദൃഢതയും ആവശ്യാനുസരണം വഴക്കവും (Flexibility) ഒത്തുചേർന്നതായിരുന്നുവെന്ന് അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

“യുദ്ധത്തിന്റെ അധ്യായങ്ങൾ അവസാനിപ്പിച്ചുകൊണ്ട് വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്. ഇത് വിജയകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഒരു പുതിയ രാഷ്ട്രീയ പാത തുറന്നുതരും. ഈ സാഹചര്യത്തിൽ, കടന്നുപോയ പ്രതിസന്ധികളെയും അതിന്റെ പ്രത്യാഘാതങ്ങളെയും നമ്മുടെ ജ്ഞാനികളായ നേതൃത്വം നേരിട്ട രീതിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല,” ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.

വിവിധ ഘട്ടങ്ങളിൽ യുഎഇ പുലർത്തിയ സന്തുലിതാവസ്ഥയും പൊരുത്തപ്പെടാനുള്ള കഴിവും (Adaptability) രാജ്യത്തിന്റെ സുസ്ഥിരമായ നിലപാടിന്റെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ ഒരിക്കലും യുദ്ധത്തെ അനുകൂലിച്ചിട്ടില്ലെന്നും, പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി എപ്പോഴും നിലകൊള്ളുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

You may also like