Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 02:28 AM

ഡ്രൈവിംഗ് പരിശീലനം ഇനി എഐ നിരീക്ഷണത്തിൽ; സ്മാർട്ട് ക്യാമറകളുമായി ദുബായ് ആർടിഎ

by Raneesha Razak

ദുബായ് : ദുബായിൽ ഡ്രൈവിംഗ് പഠിക്കുന്നവരുടെയും ഇൻസ്ട്രക്ടർമാരുടെയും പെരുമാറ്റവും പരിശീലന രീതികളും തത്സമയം നിരീക്ഷിക്കാൻ കൃത്രിമബുദ്ധിയിൽ (AI) അധിഷ്ഠിതമായ പുതിയ സ്മാർട്ട് ക്യാമറ സംവിധാനം ഏർപ്പെടുത്തി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). ‘ഇന്റലിജന്റ് മോണിറ്ററിംഗ് സിസ്റ്റം’ (IMS) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പദ്ധതി ദുബായിലെ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കായി ആർടിഎ പരിചയപ്പെടുത്തി.

ഡ്രൈവിംഗ് പരിശീലന രംഗത്ത് കൂടുതൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർമാരോ വിദ്യാർത്ഥികളോ ഉറങ്ങുക, ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുക, മൊബൈൽ ഉപയോഗം പോലുള്ള മറ്റ് ശ്രദ്ധതിരിക്കലുകൾ എന്നിവ നടത്തിയാൽ ഈ സ്മാർട്ട് ക്യാമറകൾ അത് ഉടനടി തിരിച്ചറിയുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും. കൂടാതെ, നിശ്ചയിച്ചിട്ടുള്ള റൂട്ടുകളും സമയക്രമങ്ങളും കൃത്യമായി പാലിക്കുന്നുണ്ടോ എന്നും സിസ്റ്റം നിരീക്ഷിക്കും. ഈ പുതിയ സംവിധാനം നടപ്പിലാക്കിയതോടെ ആർടിഎയുടെ ഫീൽഡ് പരിശോധനകളിൽ 200 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് പരിശോധനകളും പരിശീലനങ്ങളും കൂടുതൽ കുറ്റമറ്റതാക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് ഈ പദ്ധതി ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

You may also like