Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:30 PM

ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്

by Raneesha Razak

അബുദാബി: ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികൾക്കും യുഎഇയിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും പ്രവാസികൾക്കും ബലിപെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) യുഎഇ പ്രസിഡന്റ് തന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ സന്ദേശം പങ്കുവെച്ചത്. യുഎഇയിലെ തന്റെ സഹോദരങ്ങളായ എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയെ സ്വന്തം വീടായി കാണുന്ന സ്വദേശികളും പ്രവാസികളുമടങ്ങുന്ന എല്ലാ ജനങ്ങൾക്കും ആഗോള മുസ്ലിം സമൂഹത്തിനും ബലിപെരുന്നാൾ ആശംസകൾ നേരുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. സർവ്വശക്തനായ ദൈവം നമ്മുടെ രാജ്യത്തിന്മേൽ അവന്റെ അനുഗ്രഹങ്ങൾ വർഷിക്കട്ടെയെന്നും ലോകമെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും സമാധാനവും സുസ്ഥിരതയും ഐശ്വര്യവും പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ പ്രാർത്ഥിച്ചു.

You may also like