Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:12 AM

വാടക കുടിശ്ശിക വരുത്തിയ 54 തടവുകാരെ മോചിപ്പിച്ച് ദുബായ്

by Raneesha Razak

ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമേകുന്ന വലിയൊരു ജീവകാരുണ്യ പദ്ധതിയുമായി യുഎഇ. ദുബായ് റെന്റൽ ഡിസ്പ്യൂട്ട്സ് സെന്ററും (RDC) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചാരിറ്റബിൾ എസ്റ്റാബ്ലിഷ്‌മെന്റും സംയുക്തമായി നടത്തിയ ഇടപെടലിലൂടെ 54 തടവുകാരാണ് മോചിതരായത്. വാടക കുടിശ്ശികയുമായി ബന്ധപ്പെട്ട കേസുകളിൽ കുടുങ്ങിയ ഇവരുടെ 3.5 ദശലക്ഷം ദിർഹത്തിന്റെ ബാധ്യതകളാണ് അധികൃതർ തീർപ്പാക്കിയത്.

പെരുന്നാൾ നാളുകളിൽ കുടുംബങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെന്റൽ ഡിസ്പ്യൂട്ട്സ് സെന്ററിന്റെ ‘യാദ് അൽ ഖൈർ’ (Yad Al Khair) കമ്മിറ്റി രൂപം നൽകിയ ‘ഈദ് റീയൂണിയൻ’ (Lammat Eid) എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. വാടക തർക്കങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്ത സാധാരണക്കാരായ ആളുകളെ സഹായിക്കാനും, ഈ പെരുന്നാൾ കാലത്ത് അവരുടെ കുടുംബങ്ങളിൽ സന്തോഷം തിരികെ എത്തിക്കാനും ഈ സംരംഭത്തിലൂടെ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി.

You may also like