22
ഷാർജ: ആരോഗ്യരംഗത്തെ നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ പുതിയ ഭേദഗതികൾ അംഗീകരിച്ചു. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ശക്തമാക്കുന്നതിനൊപ്പം നിയമലംഘനങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴയും ഏർപ്പെടുത്തി.
സർക്കാർ ആശുപത്രികൾ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ഫ്രീ സോണുകളിലെ മെഡിക്കൽ സ്ഥാപനങ്ങൾ, അവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ എന്നിവർക്കെല്ലാം പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. ആരോഗ്യ സേവനങ്ങളുടെ നിലവാരവും കാര്യക്ഷമതയും ഉയർത്തുക, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഭേദഗതികളുടെ ലക്ഷ്യം. യോഗത്തിൽ 2025ലെ രണ്ടാം പകുതിയിലെ ബജറ്റ് പ്രകടനവും വിവിധ മേഖലകളിലെ വളർച്ചാ സൂചികകളും കൗൺസിൽ വിലയിരുത്തി. വിവിധ മേഖലകളിൽ മികച്ച സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കി.