Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 04:28 PM

പ്രതിരോധ ചർച്ചകളുമായി യുഎഇയും ഓസ്‌ട്രേലിയയും

by Raneesha Razak

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലെസുമായി അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ വെച്ചു നടന്ന ഈ ഔദ്യോഗിക കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനുള്ള വിവിധ അവസരങ്ങളെക്കുറിച്ചും ഷെയ്ഖ് മുഹമ്മദും ഓസ്‌ട്രേലിയൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിശദമായി സംസാരിച്ചു.

പ്രതിരോധ കാര്യങ്ങൾക്ക് പുറമെ ഇരുരാജ്യങ്ങൾക്കും പൊതുവായി താൽപ്പര്യമുള്ള മറ്റ് നിരവധി വിഷയങ്ങളും ചർച്ചയിൽ പങ്കുവെക്കപ്പെട്ടു. മിഡിൽ ഈസ്റ്റിൽ നിലവിലുള്ള പുതിയ സംഭവവികാസങ്ങളും, അവ പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയ്ക്കും സമാധാനത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും നേതാക്കൾ വിലയിരുത്തി. ഒപ്പം ആഗോള സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും തമ്മിൽ ഗൗരവമായ ചർച്ചകൾ നടത്തി.

You may also like