17
ദുബായ് : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എമിറാത്തി ടാലന്റ് കോംപെറ്റിറ്റീവ്‌നെസ് കൗൺസിൽ (Nafis) പ്രതിനിധികളെയും നഫീസ് അവാർഡിന്റെ മൂന്നാം പതിപ്പിലെ വിജയികളെയും സ്വീകരിച്ചു. സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുന്നതിനും സ്വകാര്യ മേഖലയിൽ എമിറേറ്റൈസേഷൻ (സ്വദേശിവൽക്കരണം) പ്രോത്സാഹിപ്പിക്കുന്നതിനും അവർ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അവാർഡ് ജേതാക്കളെ നേരിട്ട് അഭിനന്ദിച്ച അദ്ദേഹം, സ്വകാര്യ മേഖലയിലെ അവരുടെ വിജയഗാഥകൾ കേട്ടറിഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ സ്വദേശി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ഇത്തരം നേട്ടങ്ങൾ വലിയ പ്രചോദനമാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.