Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 08:27 PM

50 ദശലക്ഷം ദിർഹത്തിന് മുകളിൽ വിറ്റുവരവുണ്ടോ? യുഎഇയിൽ ഇ-ഇൻവോയ്‌സിംഗ് നിർബന്ധമാകുന്നു

by silvya

അബുദാബി : യുഎഇയിലെ നികുതി ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഇ-ഇൻവോയ്‌സിംഗ് (e-invoicing) സംവിധാനം ജൂലൈ മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 50 ദശലക്ഷം ദിർഹത്തിന് (Dh50 million) മുകളിൽ വരുമാനമുള്ള വൻകിട കമ്പനികളാണ് ഈ പുതിയ സംവിധാനത്തിലേക്ക് മാറേണ്ടത്. യുഎഇ സാമ്പത്തിക മന്ത്രാലയവും ഫെഡറൽ ടാക്സ് അതോറിറ്റിയും ചേർന്നാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.

വ്യാപാര ഇടപാടുകൾ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിലൂടെ നികുതി വെട്ടിപ്പ് തടയാനും ബിസിനസ് നടപടികൾ എളുപ്പമാക്കാനും സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിശ്ചിത വരുമാന പരിധിയിലുള്ള സ്ഥാപനങ്ങൾ ജൂലൈ മാസത്തോടെ തങ്ങളുടെ അക്കൗണ്ടിംഗ് സംവിധാനങ്ങൾ ഇ-ഇൻവോയ്‌സിംഗിന് അനുയോജ്യമായ രീതിയിൽ മാറ്റണം. ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ ബിസിനസ് സ്ഥാപനങ്ങളെയും ഈ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ യുഎഇയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കൂടുതൽ കരുത്താർജ്ജിക്കും.

You may also like