Loading info...
Home UAE NewsSharjahഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാർ; ഡ്രൈവർക്ക് രക്ഷകരായി ഷാർജ പോലീസ്

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാർ; ഡ്രൈവർക്ക് രക്ഷകരായി ഷാർജ പോലീസ്

by silvya

ഷാർജ: ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായതിനെത്തുടർന്ന് അപകടത്തിലായ ഡ്രൈവർക്ക് രക്ഷകരായി ഷാർജ പോലീസ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്നും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കവെ വാഹനത്തിന്റെ ക്രൂയിസ് കൺട്രോൾ തകരാറിലാവുകയും വേഗത നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തു. ഉച്ചയ്ക്ക് 3.11-ഓടെ ഡ്രൈവർ ഷാർജ പോലീസിന്റെ ഓപ്പറേഷൻ റൂമിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചു. മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഥലത്തെത്തിയ ട്രാഫിക് പട്രോൾ സംഘം വാഹനം സുരക്ഷിതമായി തടഞ്ഞുനിർത്തി. പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലം ഡ്രൈവർക്കോ വാഹനത്തിനോ മറ്റ് യാത്രക്കാർക്കോ പരിക്കുകളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.

You may also like