Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 09:07 AM

റാസൽഖോറിലെ തമാം അൽ ഗാന്ധി വെഹിക്കിൾ ടെസ്റ്റിംഗ് സെന്റർ ജനുവരി 1 മുതൽ അടയ്ക്കുന്നു

by silvya

ദുബായ് റാസൽഖോറിലുള്ള പ്രമുഖ വാഹന പരിശോധനാ കേന്ദ്രമായ തമാം അൽ ഗാന്ധി (Tamam Al Ghandi) വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്ട്രേഷൻ സെന്റർ സ്ഥിരമായി അടച്ചുപൂട്ടുന്നതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജനുവരി 1 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരുന്നത്.


ഈ കേന്ദ്രം അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ, വാഹന ഉടമകൾക്ക് താഴെ പറയുന്ന സമീപത്തുള്ള ആർടിഎ അംഗീകൃത കേന്ദ്രങ്ങളെ ആശ്രയിക്കാവുന്നതാണ്:


അൽ ജൗദ സെന്റർ (Al Jawdah Centre)

അൽ മുതകാമെല സെന്റർ – അൽ അവീർ (Al Mutakamela Centre – Al Awir)

തസ്‌ജീൽ സെന്റർ – അൽ അവീർ (Tasjeel Centre – Al Awir)


ഇതുകൂടാതെ, ആർടിഎ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മറ്റ് അംഗീകൃത കേന്ദ്രങ്ങളിലും വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമായിരിക്കും. യാത്രക്കാർക്കും വാഹന ഉടമകൾക്കും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനാണ് മറ്റ് ബദൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

You may also like