Loading info...
Home UAE NewsAbudhabiകാത്തിരുന്നത് അഞ്ചു വർഷങ്ങൾ
ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു
പ്രവാസി മലയാളി  നഴ്സിന് ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹംസ്  സമ്മാനം

കാത്തിരുന്നത് അഞ്ചു വർഷങ്ങൾ
ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു
പ്രവാസി മലയാളി  നഴ്സിന് ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹംസ്  സമ്മാനം

by silvya

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി നഴ്സിന് ഭാഗ്യത്തിന്റെ കൈത്താങ്ങ്. അജ്മാനിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന 40 വയസ്സുകാരി ടിന്റു ജെസ്‌മോനാണ് ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയായ ടിന്റു, കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യപരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചേർന്നാണ് ടിന്റു ഈ ഭാഗ്യ ടിക്കറ്റ് എടുത്തത്. അതിനാൽ ലഭിച്ച സമ്മാനത്തുക തന്നോടൊപ്പം ചേർന്ന പത്തുപേർക്കുമായി തുല്യമായി വീതിച്ചു നൽകുമെന്ന് അവർ അറിയിച്ചു. തന്റെ അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ഈ വലിയ വിജയം ഏറെ സന്തോഷം നൽകുന്നതാണെന്നും ടിന്റു കൂട്ടിച്ചേർത്തു.

You may also like