Loading info...
Home UAE NewsAbudhabiമദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിച്ചു; 30,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിച്ചു; 30,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി

by silvya




അബുദാബി: മദ്യപിച്ച് വാഹനം ഓടിക്കുന്നതിനിടെ ഡെലിവറി റൈഡറെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി 30,000 ദിർഹം നൽകണമെന്ന് അബുദാബിയിലെ ഒരു സിവിൽ കോടതി ഉത്തരവിട്ടു. കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനും കോടതി നിർദേശിച്ചു. അപകടത്തിൽ റൈഡറുടെ ബൈക്കിന് കേടുപാടുകളും ലിഗമെന്റ് പരിക്കുകളും ഉണ്ടായതിനെ തുടർന്ന് വരുമാനം പൂർണ്ണമായി നഷ്ടപ്പെട്ടുവെന്ന് പരാതിയിൽ പറയുന്നു. ചികിത്സാ ചെലവും മാനസിക ബുദ്ധിമുട്ടുകളും അനുഭവിച്ചതിനെ തുടർന്ന് റൈഡർ നൽകിയ കേസിനെ അടിസ്ഥാനമാക്കിയായിരുന്നു കോടതി നഷ്ടപരിഹാര വിധി.

You may also like