33
അബുദാബി: യുഎഇയുടെ 55-ാമത് ഈദ് അൽ ഇത്തിഹാദ് (ദേശീയ ദിനം) ആഘോഷങ്ങളുടെ ഭാഗമായി അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) സംഘടിപ്പിച്ച പ്രത്യേക ആഘോഷ പരിപാടിയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. ‘നേതൃത്വത്തിന്റെ ദർശനം, ഒരു രാഷ്ട്രത്തിന്റെ ഊർജ്ജം’ (Leadership Vision, A Nation’s Energy) എന്ന പ്രമേയത്തിൽ പ്രസിഡൻഷ്യൽ കോർട്ടിന്റെ രക്ഷാകർതൃത്വത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, ഷെയ്ഖ് സെയ്ഫ് ബിൻ മുഹമ്മദ് അൽ നഹ്യാൻ, ഷെയ്ഖ് സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംബന്ധിച്ചു.
കൂടാതെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ, സായിദ് അതോറിറ്റി ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ട് പ്രത്യേക കാര്യ വിഭാഗം ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് സായിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ എന്നിവർക്കൊപ്പം നിരവധി ഷെയ്ഖുമാരും മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ആഘോഷത്തിൽ പങ്കെടുത്തു.