Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 07:34 PM

ഖത്തർ നാവികസേനാംഗത്തിന്റെ വിയോഗത്തിൽ ഖത്തർ അമീറിന് അനുശോചനം അറിയിച്ച് യുഎഇ പ്രസിഡന്റ്

by Raneesha Razak
അബുദാബി: ഖത്തർ അമീരി നാവികസേനയിലെ അംഗത്തിന്റെ വിയോഗത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശം അയച്ചു. സൈനിക കൃത്യനിർവ്വഹണത്തിനിടെയാണ് സൈനികൻ വീരമൃത്യു വരിച്ചതെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു.
തന്റെ സന്ദേശത്തിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ അമീറിനോട് ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തി. സൈനികന്റെ വീരമൃത്യുവിൽ യുഎഇ നേരത്തെ തന്നെ ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) മരണപ്പെട്ട സൈനികന്റെ കുടുംബത്തോടും ഖത്തർ ഭരണകൂടത്തോടും ജനങ്ങളോടും തങ്ങളുടെ അനുശോചനവും സഹതാപവും അറിയിച്ചിരുന്നു.

You may also like