Loading info...
Home Uncategorizedറിയാദ്– ജിദ്ദ യാത്രയ്ക്ക് ഇനി 4 മണിക്കൂർ മാത്രം; സൗദിയിൽ പുതിയ റെയിൽപാത വരുന്നു

റിയാദ്– ജിദ്ദ യാത്രയ്ക്ക് ഇനി 4 മണിക്കൂർ മാത്രം; സൗദിയിൽ പുതിയ റെയിൽപാത വരുന്നു

by silvya

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും തുറമുഖ നഗരമായ ജിദ്ദയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വൻകിട റെയിൽവേ പദ്ധതിയായ ‘സൗദി ലാൻഡ് ബ്രിഡ്ജ്’ (Saudi Landbridge) 2034-ഓടെ പൂർത്തിയാകുമെന്ന് അധികൃതർ. ഈ പാത യാഥാർത്ഥ്യമാകുന്നതോടെ 950 കിലോമീറ്റർ അകലെയുള്ള ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാ ദൈർഘ്യം വെറും 4 മണിക്കൂറായി കുറയും. നിലവിൽ റോഡ് മാർഗമുള്ള യാത്രയ്ക്ക് 9 മുതൽ 12 മണിക്കൂർ വരെയും വിമാന മാർഗമാണെങ്കിൽ ഒന്നേമുക്കാൽ മണിക്കൂറും എടുക്കും.

You may also like