15
ദുബായ് : രാജ്യത്ത് ഇ-സ്കൂട്ടറുകൾ (E-scooters) മൂലമുണ്ടാകുന്ന അപകടങ്ങളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതോടെ 2027 ജനുവരി 1 മുതൽ ഇ-സ്കൂട്ടർ ഉപയോഗത്തിന് പുതിയ നിയമങ്ങളും കടുത്ത നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം (MOI).
അശ്രദ്ധമായ ഡ്രൈവിംഗ്, പ്രായപൂർത്തിയാകാത്തവരുടെ ഉപയോഗം, കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും ഉണ്ടാകുന്ന സുരക്ഷാ ഭീഷണികൾ എന്നിവ കണക്കിലെടുത്താണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2024-ൽ 61 ആയിരുന്ന പ്രധാന ഇ-സ്കൂട്ടർ അപകടങ്ങൾ 2025-ൽ 97 ശതമാനം വർദ്ധിച്ച് 120 ആയി ഉയർന്നു.
2027 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ട്രാഫിക് നിയമങ്ങൾ അനുസരിച്ച് ഇ-സ്കൂട്ടർ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി, പെർമിറ്റ്, രജിസ്ട്രേഷൻ, സുരക്ഷാ ഉപകരണങ്ങൾ, സഞ്ചരിക്കാൻ അനുവാദമുള്ള മേഖലകൾ എന്നിവയിൽ കർശനമായ നിർദ്ദേശങ്ങളാണ് നടപ്പിലാക്കുക.