30
ഒക്ടോബർ 17 മുതൽ 25 വരെയാണ് പരിപാടികൾ നടക്കുന്നത്
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ “നൂർ – ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്” എന്ന പേരിൽ അഞ്ചുദിവസത്തെ വൻ ഉത്സവത്തിന് വേദിയൊരുങ്ങുന്നു. ഒക്ടോബർ 17, 18, 19, 24, 25 തീയതികളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്. ആഘോഷങ്ങൾ ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായിരിക്കും. ഒക്ടോബർ 17-ന് വൈകിട്ട് 6.30ന് സൂഖ് അൽസീഫിൽ നടക്കുന്ന ചടങ്ങോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
സാംസ്കാരിക നൃത്തങ്ങൾ, സംഗീത പ്രദർശനങ്ങൾ, ലൈറ്റ് ഷോകൾ, ഇന്ത്യൻ ഭക്ഷണ സ്റ്റാളുകൾ തുടങ്ങി വൈവിധ്യമാർന്ന വിനോദങ്ങളാണ് പരിപാടിയുടെ പ്രധാന ആകർഷണം.