Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 27, 2026 | 02:11 PM

ദുബായിൽ 160 കോടി ദിർഹത്തിന്റെ 107 നഗരവികസന പദ്ധതികൾ പൂർത്തിയായി

by Raneesha Razak
ദുബായ്: പൊതുഇടങ്ങൾ, സാമൂഹിക സൗകര്യങ്ങൾ, നഗര അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തിക്കൊണ്ട് 160 കോടി ദിർഹത്തിന്റെ (1.6 ബില്യൺ ദിർഹം) 107 വികസന പദ്ധതികൾ ദുബായ് മുനിസിപ്പാലിറ്റി 2026-ൽ വിജയകരമായി പൂർത്തിയാക്കി. മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഫെസിലിറ്റീസ് ഏജൻസി വഴിയാണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്.
നിവാസികളുടെയും സന്ദർശകരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വിപുലമായ പ്ലാനിംഗോടെയാണ് പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്. പൊതു പാർക്കുകൾ, ബീച്ചുകൾ, ഹരിതവൽക്കരണം (Landscaping), പ്രാദേശിക ബ്യൂട്ടിഫിക്കേഷൻ, കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ഇതിൽ 36 ശതമാനം തുക പൊതു ബീച്ചുകളുടെ വികസനത്തിനും 22 ശതമാനം തുക നഗര സൗന്ദര്യവൽക്കരണത്തിനുമാണ് വിനിയോഗിച്ചത്.
നാദ് അൽ ഷെബയിലെ ഹെവി ദുബായ് (Hewi Dubai), അൽ മംസാർ ബീച്ച് വികസനം, പുതിയ നഗര പാർക്കുകൾ, ഗ്രാമീണ മേഖലകളിലെ വികസന പദ്ധതികൾ എന്നിവ ഈ വർഷത്തെ പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, വിദ്യാഭ്യാസ, സാമൂഹിക ആവശ്യങ്ങൾക്കായി മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി അടിസ്ഥാന സൗകര്യങ്ങളും ഏജൻസി ഒരുക്കിയിട്ടുണ്ട്.

You may also like