Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 02:54 PM

ദുബായിൽ സ്കൂൾ പരിശോധനകൾ ഇനി പെട്ടെന്നായിരിക്കും; പരമാവധി 24 മണിക്കൂർ മുൻപ് മാത്രം അറിയിപ്പ്

by Raneesha Razak

ദുബായ് : ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായുള്ള അധികൃതരുടെ മിന്നൽ പരിശോധനകൾ വരുന്നു. 2026-27 പുതിയ അധ്യയന വർഷം മുതൽ സ്കൂളുകൾക്ക് പരമാവധി 24 മണിക്കൂർ മുൻപ് മാത്രമായിരിക്കും പരിശോധനയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ലഭിക്കുകയെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. മുൻപ് ആഴ്ചകൾക്ക് മുൻപ് നൽകിയിരുന്ന നോട്ടീസ് കാലാവധിയാണ് ഇപ്പോൾ വെട്ടിച്ചുരുക്കിയത്.

രണ്ട് തരത്തിലുള്ള പരിശോധനകളാണ് പുതിയ രീതി അനുസരിച്ച് നടപ്പിലാക്കുക. വിദഗ്ദ്ധ സംഘം നേരിട്ടെത്തി നടത്തുന്ന വിശദമായ പൂർണ്ണ പരിശോധനയും (Full Inspection), ചെറിയ ടീമുകൾ എത്തി നിശ്ചിത മാനദണ്ഡങ്ങൾ മാത്രം വിലയിരുത്തുന്ന ഹ്രസ്വ നിരീക്ഷണ സന്ദർശനങ്ങളുമാണ് (Monitoring Visit) പുതിയ ഘടനയിലുള്ളത്. 2025-26 അധ്യയന വർഷത്തിൽ സ്വകാര്യ സ്കൂളുകളിലെ വാർഷിക പരിശോധനകൾക്ക് കെഎച്ച്ഡിഎ താൽക്കാലികമായി ഇടവേള നൽകിയിരുന്നു. വിദ്യാഭ്യാസ മേഖലയിലെ സഹകരണവും കൂടുതൽ മെച്ചപ്പെട്ട വിലയിരുത്തലുകളും ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റം. എന്നാൽ പുതിയ അധ്യയന വർഷം മുതൽ കൂടുതൽ കർശനമായ നിരീക്ഷണ സംവിധാനങ്ങളിലേക്ക് ദുബായ് വിദ്യാഭ്യാസ വകുപ്പ് തിരികെയെത്തുകയാണ്. പെട്ടെന്നുള്ള ഈ പരിശോധനകളിലൂടെ സ്കൂളുകളിലെ യഥാർത്ഥ വിദ്യാഭ്യാസ നിലവാരവും സുരക്ഷിതത്വവും കൂടുതൽ കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

You may also like