Loading info...
Home UAE NewsAbudhabiസമ്മതമില്ലാതെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, 20,000 ദിർഹംസ് നഷ്ടപരിഹാരം

സമ്മതമില്ലാതെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു, 20,000 ദിർഹംസ് നഷ്ടപരിഹാരം

by digitalbro.in@gmail.com

സ്ത്രീക്ക് 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബുദാബി കോടതി

സ്ത്രീയുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തയാൾ 20,000 ദിർഹംസ് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി വിധിച്ചു. സ്വകാര്യതാ ലംഘനം സ്ത്രീക്ക് ധാർമ്മികവും മാനസികവുമായ ദോഷം വരുത്തിയെന്ന് സിവിൽ കോടതി നിരീക്ഷിച്ച് ശരിവെച്ചു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്. പരാതിക്കാരിയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 16 നാണ് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പുറപ്പെടുവിച്ചത്.

You may also like