21
ദുബായ് : വ്യാജ തൊഴിൽ ഓഫറുകൾ നൽകിയും വിസ സ്പോൺസർഷിപ്പിന്റെ പേരിൽ പണം തട്ടിയും നടത്തുന്ന വിസ തട്ടിപ്പുകൾക്കെതിരെ (Work Visa Scams) പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. #BewareOfFraud എന്ന ബോധവൽക്കരണ കാമ്പെയ്നിന്റെ ഭാഗമായാണ് പോലീസ് ഈ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ജോലി വാഗ്ദാനം ചെയ്തും വിസ നടപടികൾ വേഗത്തിലാക്കാമെന്ന് വിശ്വസിപ്പിച്ചും ആളുകളെ വലയിലാക്കുന്ന തട്ടിപ്പുസംഘങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഔദ്യോഗിക സർക്കാർ സംവിധാനങ്ങളിലൂടെയോ ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസികളിലൂടെയോ അല്ലാതെ ലഭിക്കുന്ന വിസ വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി-ഫ്രോഡ് സെന്റർ വ്യക്തമാക്കി.