Loading info...
Home UAE Newsപ്രാർത്ഥനാ സമയത്തിൽ മാറ്റം; 2026 ജനുവരി മുതൽ യുഎഇയിലെ  സ്കൂളുകൾ വെള്ളിയാഴ്ച നേരത്തെ അടക്കാൻ സാധ്യത

പ്രാർത്ഥനാ സമയത്തിൽ മാറ്റം; 2026 ജനുവരി മുതൽ യുഎഇയിലെ  സ്കൂളുകൾ വെള്ളിയാഴ്ച നേരത്തെ അടക്കാൻ സാധ്യത

by silvya

യുഎഇയിൽ വെള്ളിയാഴ്ചകളിലെ പ്രാർത്ഥനാ സമയം ഏകീകരിച്ചതിനെ തുടർന്ന്, 2026 ജനുവരി മുതൽ രാജ്യത്തെ ഭൂരിഭാഗം സ്കൂളുകളിലും വെള്ളിയാഴ്ചയുള്ള പഠനം നേരത്തെ അവസാനിപ്പിക്കാൻ സാധ്യത.
ജനുവരി 2, 2026 മുതൽ വെള്ളിയാഴ്ചകളിലെ  പ്രാർത്ഥനയും ഉച്ചയ്ക്ക് 12.45-ന് നടക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആൻഡ് സകാത്ത് (GAIAE) ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്തുടനീളം വിശ്വാസികൾക്ക് കൂടുതൽ മികച്ച രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കാനും സ്ഥിരത ഉറപ്പുവരുത്താനും വേണ്ടിയാണ് സമയം ഏകീകരിച്ചുള്ള ഈ തീരുമാനം.

You may also like