Loading info...
Home UAE Newsപൊതു ശുചിത്വ നിയമങ്ങൾ ലംഘിച്ചു; അബുദാബിയിൽ 37  സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

പൊതു ശുചിത്വ നിയമങ്ങൾ ലംഘിച്ചു; അബുദാബിയിൽ 37  സ്ഥാപനങ്ങൾക്ക് പൂട്ട് വീണു

by silvya

പൊതു ശുചിത്വ നിയമങ്ങൾ ലംഘിച്ച സാഹചര്യത്തിൽ അബുദാബിയിലെ റെസ്റ്റോറന്റുകൾ, ഗ്രോസറികൾ, സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള 37 സ്ഥാപനങ്ങൾക്ക് അധികൃതർ പൂട്ടിട്ടു. അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (ADAFSA) ഈ നടപടി സ്വീകരിച്ച കാര്യം വ്യക്തമാക്കിയത്.
അബുദാബി നഗരത്തിന് പുറമെ, അൽ ഐൻ, അൽ ദഫ്‌റ എന്നീ മേഖലകളിലെ സ്ഥാപനങ്ങളിലും പരിശോധന നടന്നു. പരിശോധനയിൽ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്തുകയുണ്ടായി. സ്ഥാപനങ്ങളെ പൂട്ടാൻ കാരണമായ പ്രധാന വിഷയം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പൊതുശുചിത്വ നിയമങ്ങളിൽ വരുത്തിയ വീഴ്ചകളാണ്.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അതോറിറ്റി അറിയിച്ചു.

You may also like