Loading info...
Home UAE NewsDubaiദുബായി ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള കാത്തിരിപ്പ് ഇനിയും നീളും;തീരുമാനം ആയില്ലെന്ന് അധികൃതർ

ദുബായി ഗ്ലോബൽ വില്ലേജ് തുറക്കാനുള്ള കാത്തിരിപ്പ് ഇനിയും നീളും;തീരുമാനം ആയില്ലെന്ന് അധികൃതർ

by silvya

ദുബായ്: ദുബായിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ Global Village വീണ്ടും തുറക്കുമെന്ന പ്രതീക്ഷയില്‍ യുഎഇയിലെ താമസക്കാരും സഞ്ചാരികളും കാത്തിരിക്കുകയാണ്. എന്നാല്‍ തുറക്കുന്നതിനുള്ള അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 9-നാണ് ഗ്ലോബൽ വില്ലേജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. അതിന് ശേഷം കേന്ദ്രം ഇപ്പോഴും അടഞ്ഞ നിലയിലാണ്. നിലവില്‍ സുരക്ഷാ അവലോകനങ്ങള്‍ തുടരുകയാണെന്നും ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അടച്ചിടല്‍ തുടരുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്ന തീയതി ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

You may also like