Loading info...
Home UAE NewsDubaiദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്‌താൽ 2 ലക്ഷം ദിർഹംസ് വരെ പിഴ

ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്‌താൽ 2 ലക്ഷം ദിർഹംസ് വരെ പിഴ

by silvya



ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ ട്രക്കുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും 200,000 ദിർഹംസ് വരെ പിഴ ചുമത്തുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ബുധനാഴ്ച പ്രഖ്യാപിച്ചു. വിപുലമായ പരിശോധനാ കാമ്പെയ്‌നിന്റെ പശ്ചാത്തലത്തിലാണ് അതോറിറ്റി ഈ കർശന നടപടി പ്രഖ്യാപിച്ചത്.
എമിറേറ്റിലുടനീളമുള്ള പ്രധാന റോഡുകളിലും പാലങ്ങൾക്ക് താഴെയുമുള്ള ക്രമരഹിതമായ ട്രക്ക് പാർക്കിംഗുകൾ കണ്ടെത്തുന്നതിനായി തീവ്രമായ പരിശോധനാ കാമ്പെയ്‌നുകൾ RTA ആരംഭിച്ചിട്ടുണ്ട്.

You may also like