Loading info...
Home UAE Newsഇൻഡിഗോയുടെ വിശ്വസ്തത തകർത്ത് പ്രതിസന്ധി;ഏഴ് ദിവസംകൊണ്ട് മുടങ്ങിയത് 4500 വിമാന സർവീസുകൾ

ഇൻഡിഗോയുടെ വിശ്വസ്തത തകർത്ത് പ്രതിസന്ധി;ഏഴ് ദിവസംകൊണ്ട് മുടങ്ങിയത് 4500 വിമാന സർവീസുകൾ

by silvya





രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയെ പിടിച്ചുലച്ച പ്രതിസന്ധി തുടരുന്നതിനിടെ, കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ മൊത്തം 4,500 വിമാന സർവീസുകളാണ് മുടങ്ങിയതെന്ന് റിപ്പോർട്ട്.  യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയ ഈ കൂട്ട റദ്ദാക്കലുകൾ യു.എ.ഇ – ഇന്ത്യ ഉൾപ്പെടെയുള്ള റൂട്ടുകളിലെ യാത്രയെ സാരമായി ബാധിക്കുകയും എയർലൈനിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്തു. വിമാനങ്ങൾ റദ്ദാക്കുന്നതിൽ കുറവുണ്ടായെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും, ജീവനക്കാരുടെയും സാങ്കേതിക പ്രശ്നങ്ങളുടെയും പേരിൽ സർവീസുകൾ പൂർണ്ണമായി സാധാരണ നിലയിലാക്കാൻ കഴിയാത്തതിനാൽ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.

You may also like