Loading info...
Home UAE NewsDubaiയാത്രക്കാരുടെ ലഗേജുകൾ മറന്ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന് സ്പൈസ്‌ജെറ്റ്

യാത്രക്കാരുടെ ലഗേജുകൾ മറന്ന് ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന് സ്പൈസ്‌ജെറ്റ്

by digitalbro.in@gmail.com

വിമാനത്താവളത്തിൽ വൻ പ്രതിഷേധം

ദുബായിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ്‌ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജ് കൊണ്ടുപോകാൻ മറന്നതോടെ ഡൽഹി വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പവും പ്രതിഷേധവും ഉണ്ടായി. ബുധനാഴ്ച വൈകിട്ട് 148 യാത്രക്കാരുമായി ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ വിമാനം എത്തിയപ്പോഴാണ് ബാഗുകൾ ഒന്നും എത്തിയിട്ടില്ലെന്ന വിവരം യാത്രക്കാർ അറിഞ്ഞത്. ലഗേജ് ലഭിക്കാതിരുന്നതിൽ യാത്രക്കാർ വിമാനത്താവള അധികൃതരോട് ശക്തമായി പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു.

You may also like