യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും പെട്ട് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊടിഞ്ഞി സ്വദേശി സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട ഇദ്ദേഹം സുരക്ഷയ്ക്കായി നിർമ്മാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റാസൽഖൈമയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഇത് വ്യാപകമായ നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്.
silvya
യുഎഇയുടെ വടക്കൻ ഭാഗങ്ങളിൽ തുടരുന്ന ശക്തമായ മഴയും ഇടിമിന്നലും രാജ്യത്തെ മറ്റ് എമിറേറ്റുകളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MOI) ഔദ്യോഗികമായി അറിയിച്ചു. ഡിസംബർ 19 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.
കാത്തിരുന്നത് അഞ്ചു വർഷങ്ങൾ
ഒടുവിൽ ഭാഗ്യദേവത കനിഞ്ഞു
പ്രവാസി മലയാളി നഴ്സിന് ബിഗ് ടിക്കറ്റിൽ ഒരു ലക്ഷം ദിർഹംസ് സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി നഴ്സിന് ഭാഗ്യത്തിന്റെ കൈത്താങ്ങ്. അജ്മാനിൽ രജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യുന്ന 40 വയസ്സുകാരി ടിന്റു ജെസ്മോനാണ് ബിഗ് ടിക്കറ്റ് സീരീസ് 281-ൽ ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം രൂപ) സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ 15 വർഷമായി യുഎഇയിൽ പ്രവാസിയായ ടിന്റു, കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി ഭാഗ്യപരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു. പത്തുപേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘത്തോടൊപ്പം ചേർന്നാണ് ടിന്റു ഈ ഭാഗ്യ ടിക്കറ്റ് എടുത്തത്. അതിനാൽ ലഭിച്ച സമ്മാനത്തുക തന്നോടൊപ്പം ചേർന്ന പത്തുപേർക്കുമായി തുല്യമായി വീതിച്ചു നൽകുമെന്ന് അവർ അറിയിച്ചു. തന്റെ അഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ലഭിച്ച ഈ വലിയ വിജയം ഏറെ സന്തോഷം നൽകുന്നതാണെന്നും ടിന്റു കൂട്ടിച്ചേർത്തു.
യുഎഇ സ്കൂൾ പ്രവേശനം;
പ്രായപരിധിയിൽ മാറ്റം-
പുതിയ നിയമം 2026 മുതൽ പ്രാബല്യത്തിൽ
യുഎഇയിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയിൽ (Age Cut-off) നിർണ്ണായക മാറ്റം വരുത്തിക്കൊണ്ട് എജ്യുക്കേഷൻ, ഹ്യൂമൻ ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് കൗൺസിൽ പുതിയ ഉത്തരവ് പുറത്തിറക്കി. 2026-2027 അധ്യയന വർഷം മുതലാണ് ഈ പരിഷ്കാരം പ്രാബല്യത്തിൽ വരിക.
പുതിയ പ്രവേശന വർഷത്തിൽ സ്കൂൾ പ്രവേശനത്തിന് പ്രായപരിധി ഡിസംബർ 31 ആയി നിശ്ചയിച്ചു (മുന്പ് ഓഗസ്റ്റ് 31). ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസങ്ങളിൽ ആരംഭിക്കുന്ന എല്ലാ സ്കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും ഇത് ബാധകമാണ്. ഏപ്രിലിൽ ആരംഭിക്കുന്ന സ്കൂളുകൾക്ക് മാർച്ച് 31 എന്ന പഴയ മാനദണ്ഡം തുടരും.
നിലവിലെ വിദ്യാർത്ഥികളെ ഇത് ബാധിക്കില്ല. പുതിയ പ്രവേശനങ്ങൾക്കാണ് നിയമം ബാധകമാകുക. പ്രാരംഭ വിദ്യാഭ്യാസത്തിൽ സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ബാങ്ക് ഇടപാടുകൾക്ക് ഇനി OTP ഇല്ല
പകരം ഇൻ-ആപ്പ് വെരിഫിക്കേഷൻ സംവിധാനം വരുന്നു
സുരക്ഷ ശക്തമാക്കി യുഎഇ
ബാങ്ക് ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ SMS വഴിയുള്ള ഒടിപി (OTP) സംവിധാനം നിർത്തലാക്കുന്നു. പകരം ബാങ്കിംഗ് ആപ്പുകൾ വഴി നേരിട്ട് ഇടപാടുകൾ സ്ഥിരീകരിക്കുന്ന ‘ഇൻ-ആപ്പ് വെരിഫിക്കേഷൻ’ (In-app Verification) സംവിധാനമാണ് നടപ്പിലാക്കുന്നത്. SMS ഒടിപികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ വാദി പ്രദേശങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ–വടക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, മഴക്കാലത്ത് വാദികളിലൂടെ യാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്ന് NCM വ്യക്തമാക്കി.
ദുബായിൽ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഇനി ഡ്രോൺ;പുതിയ പദ്ധതിയുമായി RTA
ദുബായ് : ദുബായിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം (Pilot Operation) റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ആരംഭിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും വിഭവങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള RTA യുടെ ഭാവി കാഴ്ചപ്പാടുകൾക്ക് അനുസൃതമായുള്ള ഒരു നൂതന കാൽവെപ്പാണിത്.
വ്യാജ ക്യുആർ കോഡുകൾ ശ്രദ്ധിക്കുക ;തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ
ദുബായ് : ദുബായിലെ പൊതുസ്ഥലങ്ങളിലും പാർക്കിംഗ് ബോർഡുകളിലും പതിച്ചിട്ടുള്ള അനധികൃത ക്യുആർ കോഡുകളും ലിങ്കുകളും സംബന്ധിച്ച് റോഡ് ഉപയോക്താക്കൾക്ക് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) പാർക്കിൻ (Parkin) അധികൃതരും മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ കോഡുകൾ ഉപയോഗിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും അവരുടെ ഡാറ്റ മോഷ്ടിക്കുന്ന ഫിഷിംഗ് വെബ്സൈറ്റുകളിലേക്ക് വഴിതിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ, റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും, പാർക്കിംഗ് ഫീസ് അടയ്ക്കുന്നതിന് ഔദ്യോഗിക RTA, Parkin ചാനലുകൾ മാത്രം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക ചാനലുകൾ വഴി അല്ലാതെ പണം അടയ്ക്കുന്നത് സാമ്പത്തിക തട്ടിപ്പുകളിലേക്ക് നയിച്ചേക്കാം.
ദുബായ്:അൽ വാർഖയിലെ ഒരു താമസവില്ലയിൽ ഉടമയുടെ അറിവോ അനുമതിയോ ഇല്ലാതെ പ്രവേശിച്ചതിന് ഗൾഫ് പൗരനെ ദുബായ് മിസ്ഡീമീനേഴ്സ് കോടതി 3,000 ദിർഹം പിഴയടക്കാൻ വിധിച്ചു. സ്വകാര്യ സ്വത്തിന്റെ പരിശുദ്ധി ലംഘിച്ചുവെന്ന കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
കഴിഞ്ഞ നവംബറിലാണ് കേസിന് തുടക്കമായത്. വീട്ടുടമ വില്ലയ്ക്കുള്ളിൽ ഒരാളെ കണ്ടതായി പൊലീസിൽ പരാതി നൽകി. അൽ ഖലീജ് പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ശ്രദ്ധയിൽപ്പെട്ടതായി മനസ്സിലാക്കിയ ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുടമയ്ക്ക് ഇയാളെ പരിചയമില്ലെന്നും വീടിനുള്ളിലെത്തിയതിന്റെ കാരണമറിയില്ലെന്നും പരാതിയിൽ വ്യക്തമാക്കി.