Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 11:32 AM

ഫുജൈറ ടെർമിനലുകൾ വഴി കപ്പൽ യാത്രാ സമയം കുറയ്ക്കാം

by Raneesha Razak
ദുബായ് : യുഎഇയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഫുജൈറ തുറമുഖത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം ആഗോള വ്യാപാരത്തിന് പുതിയ സാധ്യതകൾ തുറന്നുനൽകുമെന്ന് പ്രമുഖ പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് ഓപ്പറേറ്ററായ ഡി.പി വേൾഡ് (DP World). ഫുജൈറയിൽ പദ്ധതിയിട്ടിരിക്കുന്ന പുതിയ ടെർമിനലുകൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ മഹാസമുദ്രത്തിലൂടെയുള്ള ചില കപ്പൽ സർവീസുകളുടെ ദൈർഘ്യം മൂന്ന് മുതൽ അഞ്ച് ദിവസം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.
ആഗോള സപ്ലൈ ചെയിനുകൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി ബദൽ പാതകൾ നൽകാനാണ് ഈ പുതിയ ടെർമിനലുകൾ രൂപകൽപ്പന ചെയ്യുന്നത്. ഹൊർമൂസ് കടലിടുക്കിന് പുറത്ത്, ഒമാൻ ഉൾക്കടലിൽ നേരിട്ട് ഇന്ത്യൻ മഹാസമുദ്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്നു എന്നതാണ് ഫുജൈറയുടെ ഏറ്റവും വലിയ പ്രത്യേകത. പുതിയ സൗകര്യങ്ങൾ വരുന്നതോടെ ഷെഡ്യൂളുകളിലെ കാര്യക്ഷമത വർദ്ധിക്കുകയും ചെലവ് ഗണ്യമായി കുറയുകയും ചെയ്യുമെന്ന് ഡി.പി വേൾഡ് ചൂണ്ടിക്കാട്ടുന്നു.

You may also like