Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 01:59 PM

വാട്സാപ്പ് സന്ദേശങ്ങൾ തള്ളി അജ്മാൻ കോടതിയുടെ വിധി

by Raneesha Razak
അജ്മാൻ : പണം കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളില്ലാത്തതിനാലും വാട്‌സാപ്പ് സന്ദേശങ്ങളുടെ ആധികാരികതയിൽ സംശയങ്ങളുള്ളതിനാലും ഈജിപ്ഷ്യൻ വംശജയായ വനിതയെ അജ്മാൻ അപ്പീൽ കോടതി കുറ്റവിമുക്തയാക്കി. വിശ്വാസവഞ്ചന, പണം തട്ടിയെടുക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു മുൻപ് ഇവരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നത്.
റിട്ടയേർഡ് ഡെന്റിസ്റ്റായ യുവതി ഏജൻസി കരാറിന്റെ അടിസ്ഥാനത്തിൽ തനിക്ക് കൈമാറിയ പണം നിയമവിരുദ്ധമായി കൈവശം വെച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. യുഎഇ കുറ്റകൃത്യങ്ങളും ശിക്ഷാ നിയമങ്ങളും അനുസരിച്ചുള്ള വകുപ്പുകൾ പ്രകാരമാണ് ഇവരുടെ മേൽ കുറ്റം ചുമത്തിയത്. കേസ് പരിഗണിച്ച അജ്മാൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ ജൂലൈയിൽ യുവതിക്ക് 5,000 ദിർഹം പിഴയും കോടതി ചെലവും വിധിച്ചിരുന്നു. എന്നാൽ അപ്പീൽ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

You may also like