Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 01:39 PM

100 ശതമാനം സ്വദേശിവൽക്കരണം കൈവരിച്ച് ജിഡിആർഎഫ്എ ദുബായ്

by Raneesha Razak
ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (ജിഡിആർഎഫ്എ ദുബായ്) നേതൃത്വപരവും സൂപ്പർവൈസറിയും നിർണായകവുമായ പദവികളിൽ 100 ശതമാനം സ്വദേശിവൽക്കരണം കൈവരിച്ചു. സപ്പോർട്ട് വിഭാഗങ്ങളെ ഒഴിവാക്കിയാൽ മൊത്തത്തിലുള്ള സ്വദേശിവൽക്കരണ നിരക്ക് 99 ശതമാനമായും, പൊതുവെയുള്ള നിരക്ക് 97.01 ശതമാനമായും ഉയർന്നു.
സ്വദേശി പ്രതിഭകളെ ആകർഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും കരിയർ പുരോഗതി ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കിയ ‘പയനിയറിങ് എമിററ്റൈസേഷൻ മോഡൽ’ (Pioneering Emiratisation Model) എന്ന സമഗ്ര ചട്ടക്കൂടിന്റെ ഭാഗമായാണ് ഈ നേട്ടം. 2019 നും 2025 നും ഇടയിൽ നിർണായക പദവികളിലുള്ള ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് പൂർണ്ണമായും ഒഴിവാക്കാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്താനും നേതൃത്വം നൽകാനും ശേഷിയുള്ള പ്രതിഭകളെ വാർത്തെടുക്കുക എന്നത് ദീർഘകാല പ്രതിബദ്ധതയാണെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർരി വ്യക്തമാക്കി. ദേശീയ പ്രതിഭകൾക്ക് വളരാനും കാര്യക്ഷമത തെളിയിക്കാനുമുള്ള വ്യക്തമായ കരിയർ പാതകളാണ് സ്ഥാപനം ഒരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like