Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:04 PM

വീട്ടിനുള്ളിൽ തന്നെയിരിക്കാൻ ഇഷ്ടപ്പെടുന്ന ഭർത്താവ്; ഷാർജയിൽ വിവാഹമോചനം തേടി ഭാര്യ

by Raneesha Razak
ഷാർജ : യാത്രകളോ പുറത്തുപോകലുകളോ ഇഷ്ടപ്പെടാതെ ഭർത്താവ് എപ്പോഴും വീട്ടിനുള്ളിൽ തന്നെ കഴിയുന്നതിൽ മനംനൊന്ത് ഭാര്യ വിവാഹമോചനം തേടി. ഷാർജ കോടതികളിലെ ഫാമിലി ഗൈഡൻസ് ഡിപ്പാർട്ടേഴ്സ് ഡയറക്ടർ ഡോ. രാധിയ ഹസൻ അൽ റൈസിയാണ് വിചിത്രമായ ഈ കുടുംബപ്രശ്നം വെളിപ്പെടുത്തിയത്. ഷാർജ ടി.വിയുടെ ‘ഖദിയ ലിൽ ഹിവാർ’ (Qadiya Lil Hiwar) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പുറത്തുപോകാനോ യാത്രകൾ ചെയ്യാനോ കൂട്ടാക്കാത്ത ഭർത്താവിന്റെ സ്വഭാവത്തിൽ മനംമടുത്താണ് യുവതി ഫാമിലി ഗൈഡൻസ് വിഭാഗത്തെ സമീപിച്ചത്. എന്നാൽ ഭർത്താവിന് മറ്റ് ദോഷങ്ങളൊന്നുമില്ലെന്നും അദ്ദേഹം നല്ല സ്വഭാവക്കാരനും ദയാലുവും സമാധാനപ്രിയനുമാണെന്നും അൽ റൈസി വ്യക്തമാക്കി. ഭാര്യയെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യാത്ത നല്ലൊരു വ്യക്തിയാണെങ്കിലും, പുറത്തിറങ്ങാൻ മടിയുള്ള അദ്ദേഹത്തിന്റെ ഈ പ്രത്യേക സ്വഭാവമാണ് കുടുംബജീവിതത്തിൽ പ്രശ്നമായതെന്ന് അവർ ചൂണ്ടിക്കാണിച്ചു.

You may also like